സുസ്ഥിര ഇ- ലേര്‍ണിംഗ് പദ്ധതി ക്കു അഭിമാനനിമിഷം
ഓട്ടിസം പാര്‍ക്ക്‌ , സര്‍ക്കാര്‍ എല്‍. പി സ്കൂള്‍ ചെങ്ങാലൂര്‍,പുതുക്കാട്
ഒക്കുപെഷനല്‍ തെറാപ്പി റൂം സജ്ജമായികുട്ടികളില്‍ ബുദ്ധി വികാസവുമായി ബന്ധപെട്ട കാണുന്ന മാനസിക വ്യതിയാനമാണ് ഓട്ടിസം. മരുന്നുനൽകിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല.

സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളിൽ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ.

ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടർപഠനം തുടങ്ങിയ മേഖലകളിൽ ഇവർക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അവ വളർത്താൻ പരമാവധി അവസരങ്ങൾ ഒരുക്കിക്കൊടുക്കണം. സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധ്യതയുള്ള വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചെങ്ങാലൂര്‍ എല്‍ പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം പാര്‍ക്ക്‌ ലക്ഷ്യമിടുന്നത് .പര്ശ്വല്‍ക്കരണം ഒഴിവാക്കി കൊണ്ടുള്ള വിദ്യാഭ്യാസം .

സര്‍വ ശിക്ഷ അഭിയാന്‍ കൊടകര ബി .ആര്‍ .സി യുടെ നേതൃത്വത്തില്‍ നാല് വര്‍ഷം പിന്നിടുന്ന ഓട്ടിസം പാര്‍ക്കില്‍ പുതുകാട് നിയോജക മണ്ഡലത്തിലെ വിവധ സ്കൂളുകളില്‍ നിന്ന് 15-20 ഓളം കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട് കുട്ടികള്‍ക്കായി കൌണ്സിലിംഗ് , ഒക്കുപെഷനല്‍ തെറാപ്പി എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പാഠപുസ്തക വിഷയങ്ങള്‍ വിവിധ പ്രവര്‍ത്തന മാതൃകകള്‍ തയ്യാറാക്കി പ്രാഥമികപരിശീലനം നല്‍കുന്നു.