സമൂഹത്തില്‍പാര്‍ശ്വവത്കരണമുണ്ടാവാത്ത തരത്തില്‍ എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിക്കുന്ന നവപ്രഭ പരിഹാര ബോധന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു