ദേശീയ ജൂനിയർ സ്കൂൾ കായികമേളയിൽ 13 സ്വർണ്ണവും 9 വെള്ളിയും 4 വെങ്കലവും നേടി വീണ്ടും കിരീടം നിലനിർത്തി കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ച കൌമാര പ്രതിഭകളെ  കേരള വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. ഒരു വിദ്യാർത്ഥിയുടെ സർഗ്ഗപരമായ എല്ലാ കഴിവുകളേയും വികസി­പ്പിക്കാൻ ലക്ഷ്യമിട്ട് കേരളം നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  കൂടുതൽ പ്രതിഭകൾക്ക് പുതിയ അവസര­ങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നതാണ്. കേരളത്തിന് അഭിമാനകരമായ ഈ നേട്ടം സമ്മാനിച്ച എല്ലാവരെയും ഹൃദയം നിറഞ്ഞ് അഭിനന്ദി­ക്കുന്നതിനൊപ്പം, വർത്തമാനകാല അവസരങ്ങളെ ഉപയോഗ­പ്പെടുത്തി  കായിക രംഗത്ത് പുതിയ നേട്ടങ്ങൾ കൈയെത്തി­പ്പിടി­ക്കാൻ കേരളത്തിലെ വിദ്യാർത്ഥിസമൂഹത്തിന് കഴിയട്ടെയെന്നും ആശംസിക്കുന്നു.