തൃശൂരില്‍ ജനുവരി 6 മുതല്‍ 10 വരെ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ  സംഘാടക സമിതി രൂപീകരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വ്യവസായ വകുപ്പ് മന്ത്രി ഏ.സി.മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ വി.എസ്.സുനില്‍കുമാര്‍ മുഖ്യരക്ഷാധികാരികളും എം പി മാരായ സി.എന്‍.ജയദേവന്‍, പി.കെ.ബിജു, ഇന്നസെന്റ്, സി പി നാരായണന്‍ എം എല്‍ എ മാരായ ബി.ഡി.ദേവസ്സി, മുരളി പെരുനെല്ലി, കെ.വി.അബ്ദുള്‍ ഖാദര്‍, ഗീതാ ഗോപി, അനില്‍ അക്കര, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, അഡ്വ വി ആര്‍ സുനില്‍കുമാര്‍, അഡ്വ കെ രാജന്‍, യു ആര്‍ പ്രദീപ് കുമാര്‍, പ്രൊഫ. കെ യു അരുണന്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, തൃശൂര്‍ റേഞ്ച് ഐ ജി എം.ആര്‍.അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാരായ രാഹുല്‍ ആര്‍ നായര്‍ (സിറ്റി), ജി.എച്ച്.യതീഷ് ചന്ദ്ര (റൂറല്‍) രക്ഷാധികാരികളും കൃഷി വകുപ്പു മന്ത്രി  ചെയര്‍മാനുമായ കമ്മിറ്റി രൂപീകരിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിന് 21 സബ് കമ്മിറ്റിയാണുളളത്.