തിരുവനന്തപുരം:നദിയും പുഴയും കിണറും മറ്റു ജലാശയങ്ങളുമെല്ലാം നമ്മുടെ ജീവൽ േസ്രാതസ്സുകളാണ്. ഇവയെ നശിപ്പിക്കാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്.

സംസ്ഥാന സാക്ഷരത മിഷൻ സംഘടിപ്പിച്ച ദിദ്വിന പരിസ്ഥിതി സെമിനാറി​െൻറ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ മറന്ന് പണം ഉണ്ടാക്കുകയെന്ന കമ്പോള സംസ്കാരത്തെ ഏതുവിധേനയും ചെറുക്കണമെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്നത് മുതലാളിത്തത്തി​െൻറ അപകടകരമായ പ്രവർത്തനമാണെന്നും   അദ്ദേഹം പറഞ്ഞു. ‘പരിസ്ഥിതി സൗഹൃദ ജീവിതം’ എന്ന വിഷയത്തിൽ ആസൂത്രണ ബോർഡംഗം ഡോ. ബി. ഇക്ബാൽ പ്രഭാഷണം നടത്തി. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിൽനിന്നുള്ളവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹരിതകേരളം മിഷൻ ടെക്നിക്കൽ അഡ്വൈസർ ഡോ. അജയവർമ, ശുചിത്വമിഷൻ ഡയറക്ടർ എൽ.പി. ചിത്തർ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ബയോ ഡൈവേഴ്സിറ്റി ബോർഡ് സീനിയർ േപ്രാഗ്രാം കോ-ഓഡിനേറ്റർ ഡോ. സുരേഷ്, ലാൻഡ് യൂസ് ബോർഡ് റിട്ട. ജോയൻറ് ഡയറക്ടർ എഡിസൺ, ഹാബിറ്റാറ്റ് പ്രതിനിധി മധുസൂദനൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. അസി. ഡയറക്ടർമാരായ കെ. അയ്യപ്പൻനായർ, ഡോ. വിജയമ്മ, കോഒാഡിനേറ്റർമാരായ ഇ.വി. അനിൽകുമാർ, പ്രശാന്ത്കുമാർ എന്നിവർ പങ്കെടുത്തു.