തൃശൂര്‍ : കൃഷിയിടത്തിലേക്കുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും കാര്‍ഷിക  വിഭവങ്ങള്കൊണ്ടുള്ള മൂല്യവര്‍ധിത ഉല്പ്പന്നങ്ങളും ഒരു കുടക്കീഴില്‍  ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേരളശ്രീ അഗ്രോ ഹൈപ്പര്‍  ബസാര്‍  തൃശൂരില്‍  തുറന്നു. ചെമ്പൂക്കാവിലെ അഗ്രികള്ച്ചര്‍  കോംപ്ലെക്സില്‍ നടന്നചടങ്ങില്മുഖ്യമന്ത്രി പിണറായി വിജയന്അഗ്രോഹൈപ്പര്ബസാറിന്റെ ഉദ്ഘാടനം നിര്ഹിച്ചു.

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്കേരള അഗ്രോ ഇന്ഡസ്ട്രീസ് കോര്പറേഷന്ഒരുക്കിയ ഹൈപ്പര്ബസാറിന്റെ രണ്ടു നിലകളില്കാര്ഷികോല്പ്പന്ന വിഭവങ്ങളുടെ സമൃദ്ധമായ ശേഖരമുണ്ട്. കൂടാതെ കര്ഷകര്ക്ക് കൃഷിയിടത്തിലേക്ക് ആവശ്യമുള്ള എല്ലാ പണിസാമഗ്രികളും യന്ത്രങ്ങളുംകുറഞ്ഞ നിരക്കില്ലഭിക്കും. സംസ്ഥാന സര്ക്കാര് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില് നിന്നുള്ള ഉല്പ്പന്നം കൂടാതെ തമിഴ്നാട്, ഹിമാചല്പ്രദേശ്, കശ്മീര്സംസ്ഥാനങ്ങളില് നിന്നുള്ള സുഗന്ധദ്രവ്യങ്ങള്അടക്കമുള്ള പ്രത്യേക വിഭവങ്ങളും ലഭിക്കും.
ചടങ്ങില്മന്ത്രി വി എസ് സുനില്കുമാര് അധ്യക്ഷനായി. ആദ്യ വില്പ്പന മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്വഹിച്ചു. മേയര്അജിത ജയരാജന്കെ വി അബ്ദുള്ഖാദര്എംഎല്എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്, ഡെപ്യൂട്ടി മേയര്ബീന മുരളി, മുന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര് കൃഷിവകുപ്പ് ഡയറക്ടര്എം എം സുനില്കുമാര് കൌണ്സിലര്കെ മഹേഷ്, എ വി വല്ലഭന് കാര്ഷിക സര്വകലാശാലാ എക്സ്റ്റന്ഷന്ഡയറക്ടര് ഡോ. ജിജു പി അലക്സ്, പ്രിന്സിപ്പല്അഗ്രികള്ച്ചര്ഓഫീസര് അബ്ദുള്മജീദ്, കെയ്കോ ഡയറക്ടര്ബോര്ഡ് അംഗങ്ങളായ ഇ എന് സുരേഷ്ബാബു, കെ അജിത്, ഇ കെ ശിവന്, പി വി സത്യനേശന് എച്ച് രാജീവന്സി ആര്ലോഹി, സുരേഷ്കുമാര് എന്നിവര്സംസാരിച്ചു. അഗ്രോ ഇന്ഡസ്ട്രീസ് കോര്പറേഷന് മാനേജിങ് ഡയറക്ടര്പി സുരേഷ്ബാബു പദ്ധതി വിശദീകരിച്ചു.