ദേശീയ സ്കൂൾ സീനിയർ അത് ലറ്റിക് മീറ്റിൽ 9 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയിന്റ് നേടി തുടർച്ചയായി ഇരുപതാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി, കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ച പ്രതിഭകളെ കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി അഭിനന്ദിച്ചു. കേരളത്തിന് അഭിമാനകരമായ ഈ നേട്ടം സമ്മാനിച്ച എല്ലാവരെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നതിനൊപ്പം, വിദ്യാഭ്യാസ മേഖലയിലെ നവീകരണ പ്രക്രിയയുടെ ഭാഗമായി പുതുതായി ലഭ്യമായിട്ടുള്ള സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് കായിക രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.