കേരളത്തിലെ 522 സ്‌കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിന്നുണ്ടെന്ന്  വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മുന്‍ മന്ത്രി  വി കെ രാജന്‍ സ്മാരക പുല്ലൂറ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി. അക്കാദിക് നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് നിലവാരത്തിനായി കുറ്റമറ്റ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്തെ കുട്ടികള്‍ അന്താരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. അടുത്ത എട്ട്  മാസത്തിനകം  വി കെ രാജന്‍ സ്മാരക പുല്ലൂറ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 13 ക്ലാസ്സ് മുറികളും ഹൈടെക് നിലവാരത്തിലാക്കുമെും മന്ത്രി അറിയിച്ചു.  അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുതിനായി നിര്‍മ്മിച്ച ബസ് കാത്തുനില്‍പ്പ് കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ സി സി വിപിന്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സ ഷീല രാജ്കമല്‍, പ്രിന്‍സിപ്പാള്‍ കെ കെ സാഹിദ, സി കെ രാമനാഥന്‍, പി എന്‍ രാമദാസ്, വി ജി ഉണ്ണികൃഷ്ണന്‍, എ സി കവിത, വിവിധ രാഷ്ട്രീയ പാര്‍’ി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.