പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി
 

     പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്‍റെ  കേന്ദ്രങ്ങളാക്കി മാറ്റുമെന്ന്  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. തൊടുപുഴ ഡയറ്റ് കേന്ദ്രത്തില്‍ ഹെറിറ്റേജ് മ്യൂസിയവും ശാസ്ത്ര പഠന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ട്  മുതല്‍ 12 വരെയുള്ള ക്ലാസുകളെ അടുത്ത എട്ട്  മാസത്തിനകം എല്ലാ സൗകര്യങ്ങളുമുള്ള ഹൈടെക് ക്ലാസുകളാക്കി മാറ്റുമെ് അദ്ദേഹം അറിയിച്ചു. 2018-19 വര്‍ഷം മാര്‍ച്ച് 31 നകം മുഴുവന്‍ എല്‍ പി, യു പി സ്‌കുളുകളെയും ഹൈടെക് ആക്കി മാറ്റാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഈമാസം 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.