തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ‐ എയ്ഡഡ് മേഖലയിലെ 4775 സ്കൂളിലെ 45,000 ക്ലാസ്മുറി ഹൈടെക് ആക്കുന്നതിന്റെയും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി ഉപകരണ വിതരണവും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി.

പുതിയ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് ലിറ്റിൽകൈറ്റ്സ്ക്ലബ്ബുപോലെ അധ്യാപകരുടെ ക്ലബ്ബും ഉണ്ടാക്കണമെന്ന് ധനമന്ത്രി ടി എം തോമസ്ഐ സക്മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരിപാടി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൈറ്റ്സ് തയ്യാറാക്കിയ സിഡി മന്ത്രി പ്രകാശനം ചെയ്തു.

ആലപ്പുഴ, പുതുക്കാട്കോഴിക്കോട്  നോർത്ത്  തളിപ്പറമ്പ് എന്നീ നാല് നിയോജക മണ്ഡലത്തിലുൾപ്പെടെ ഹൈടെക് പദ്ധതി പൈലറ്റടിസ്ഥാനത്തിൽ പൂർത്തീകരിച്ച 139 സ്കൂളിനെ ചടങ്ങിൽ വീഡിയോ കോൺഫറൻസുവഴി ബന്ധിപ്പിച്ചു. 45,000 ക്ലാസ് മുറിയിലേക്കുള്ള ലാപ്ടോപ്പ്രൊജക്ടർ, മൗണ്ടിങ് കിറ്റ്, സൗണ്ട് സിസ്റ്റം, ബ്രോഡ്ബ്രാൻഡ്ഇന്റർനെറ്റ് എന്നിവ കൈറ്റ് ലഭ്യമാക്കും. കൂടാതെ സ്കൂൾ ലാബിലേക്ക് മൾട്ടി ഫങ്ഷൻ പ്രിന്റർ, ഡിജിറ്റൽ ക്യാമറ, വെബ്ക്യാം, സർവെയ്ലൻസ് സിസ്റ്റം എന്നിവയും നൽകും. ഒരുമാസത്തിനകം 22,618 ക്ലാസ്മുറി ഹൈടെക്ആക്കും. ശേഷിക്കുന്ന വിദ്യാലയങ്ങളിൽ മാർച്ച് മെയ് മാസത്തിൽ പദ്ധതി പൂർത്തിയാകും. കിഫ്&ബിയിൽനിന്ന് 493.5 കോടിരൂപ പദ്ധതിക്ക്അനുവദിച്ചു. മുഴുവൻ ഹൈസ്കൂളിലുമുള്ള ഒരുലക്ഷം കുട്ടികളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്.

ഇലക്ട്രോണിക്സ്& അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിങ് ഹാർഡ്വെയർ തുടങ്ങിയ മേഖലകളിൽ പ്രത്യേകം പരിശീലനം നൽകിയാണ് ക്ലബ് രൂപീകരിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് ഐടി നെറ്റ്വ ർക്കായിരിക്കും ഇത്.   മന്ത്രി ടി പി രാമകൃഷ്ണൻ, വി എസ് ശിവകുമാർ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ ഡോ. പി കെ ജയശ്രീ, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർ പ്രൊഫ. എ ഫാറൂഖ്  എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ സ്വാഗതവും കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.