വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന  പൊതുവിദ്യാഭ്യാസ യജ്ഞം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസ സംവിധാനം കേരളത്തിലാകുമെന്ന്  വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കൊടകര സര്‍ക്കാര്‍ എന്‍ ബി എച്ച് എസിലെ പുതിയ കെട്ടിടത്തിന്‍റെ  ഉദ്ഘാടനവും വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്‍റെ  സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു