വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് രംഗത്തെ ക്രിയാത്മക ഇടപെടലുകൾക്കാണു പ്രാധാന്യം. അറിവു ശേഖരണം മാത്രമല്ല വിദ്യാഭ്യാസം പ്രാഥമി ക തലത്തിലെ അറിവ് സമൂഹമായും പ്രകൃതിയുമാ യും ചേർത്തുവച്ച് അതിനെ ചിന്തയുടെ തലത്തി ലേക്ക് ഉയർത്തണം, ഡിഗ്രി വരെയുള്ള വിദ്യാഭ്യാസത്തിൽ ഇതാണു പ്രധാനം പിന്നിട് ഈ ചിന്തയെ അന്വേഷണത്തിന്റെ തലത്തിലേക്ക് എത്തിക്കണം. തുടർന്ന് അതിനെ ഗവേഷണ തലത്തിലേക്ക് ഉയർത്തണം. അപ്പോൾ മാത്രമേ പുത്തൻ ആശയങ്ങൾ ഉടലെടുക്കുക. ഇതാണ് ഉന്നത വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.  ഇത്തരത്തിലുള്ള അറിവുകൾ പകരാൻ മാത്യഭാഷതന്നെയാണ് ഏറ്റവും നല്ല വഴി. ഹ്യദയം ഹ്യദയത്തോടു സംസാരിക്കുന്നത് മാതൃഭാഷയിലൂടെയാണ്. ഇക്കാര്യം കേരളം അധികം താമസിക്കാതെ മനസിലാക്കും.