പുതുക്കാട്     : കേരളത്തിലെ പൊതുവിദ്യാലയചരിത്രത്തിലാദ്യമായി അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് ലക്ഷ്യമാക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും പുതുക്കാട് മണ്ഡലതല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌ക്കാരദാനം, പെണ്‍കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്‌ക്കോണ്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും ചടങ്ങില്‍ നടത്തി.  ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ അധ്യക്ഷനായിരുന്നു. പ്രശസ്ത ചലച്ചിത്രതാരം ജയരാജ് വാര്യര്‍, ചലച്ചിത്രസംവിധായകന്‍ കലവൂര്‍ രവികുമാര്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം വി.എസ്. വേണു, പ്രധാധ്യാപകന്‍ കെ.രാജന്‍, പ്രിന്‍സിപ്പല്‍മാരായ കെ.ആര്‍. അജിത, ആര്‍. രാജലക്ഷ്മി, പിടിഎ പ്രസിഡന്റ് എം.ആര്‍. ഭാസ്‌ക്കരന്‍, എസ്എംസി ചെയര്‍മാന്‍ സി.ആര്‍. ബാബു, എംപിടിഎ പ്രസിഡന്റ് ഷൈനി ശ്രീനിവാസന്‍, എസ്ഡിസി പ്രസിഡന്റ് എം.എ. ബാലന്‍, സെക്രട്ടറി കെ.കെ.സത്യന്‍, ഒഎസ്എ പ്രസിഡന്റ് വി.ബി. നാരായണന്‍കുട്ടി, സെക്രട്ടറി സി.എസ്. മനോജ്, ഒടിഎ പ്രസിഡന്റ് എ.കെ. രാമകൃഷ്ണന്‍മാസ്റ്റര്‍, സെക്രട്ടറി ലീല തോമസ്, സുസ്ഥിര കോഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. വിമല്‍കുമാര്‍, ബിപിഒ കെ.നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ തിരിച്ചറിവിന്റെ നേര്‍ക്കാഴ്ചകള്‍ എന്ന ലഘുനാടകം അവതരിപ്പിച്ചു.