സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നാലു മിഷനുകൾ ഫാസിസത്തിനും കോർപ്പറേറ്റ് മൂലധന കടന്നാക്രമണങ്ങൾക്കുമെതിരെ താഴെത്തട്ടിൽ ഉയർന്നു വരേണ്ട ജനകീയ ബദലുകൾക്ക് ഉദാഹരണങ്ങളാണ്. ഇത്തരം ബദലുകൾക്ക് സംരക്ഷകരാകേണ്ട ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കുണ്ട്. അധികാര കേന്ദ്രീകരണത്തിലൂടെ പ്രാദേശിക ബദലുകളെ തകർക്കുകയാണ് ആഗോള മൂലധനത്തിന്റെ ലക്യ്ണമെന്നും ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം ഇതിന് സഹായകരമായ നയസമീപനങ്ങളാണ് പിന്തുടരുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ഇരിങ്ങാലക്കുടയിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന പ്രതിനിധി സമ്മേലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.