സാഹിത്യത്തെ ജനകീയമാക്കിയവരിൽ പ്രധാനിയാണ് പൂന്താനമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച പൂന്താനം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലാണ് പൂന്താനമടക്കമുള്ളവർ രചനകൾ നടത്തിയത്. കവികളും , കലാകാരന്മാരും , സാഹിത്യ കാരന്മാരും ,ചിത്രകാരന്മാരും പ്രകൃതിയുടെ നാദത്തെയും , താളത്തേയും അവരുടെ തൂലിക ക്കൊണ്ട് മനുഷ്യ മനസിലേക്ക് സംക്രമിപ്പിക്കുകയാണ് , മനുഷ്യനെ താളാല്‍മക മാക്കുകയാണ് ഇവര്‍ ചെയ്യുന്നത് . ജ്ഞാനപ്പാന പുരസ്കാരം ഗാനരചയിതാവും സംവിധായകനുമായി ശ്രീകുമാരൻ തമ്പിക്ക് മന്ത്രി സമ്മാനിച്ചു. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനത്തിന്‍റെ ഈരടി കളും മന്ത്രി വേദിയില്‍ പാടി