ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുത്ത് മെഡൽ നേടുന്ന കായിക താരങ്ങൾക്ക് നല്കിവരുന്ന പ്രൈസ് മണി കഴിഞ്ഞ അഞ്ചുവർഷമായി മുടങ്ങിയിരുന്നു. 2012-13 മുതൽ 2015-16 വരെയുള്ള കാലയളവിൽ മുൻ യു.ഡി.എഫ്. സർക്കാർ കുടിശികയാക്കിയ ദേശീയ സ്കൂൾ കായികമേളയിൽ വിജയംകൊയ്ത കായിക താരങ്ങൾക്ക് ലഭിക്കാനുള്ള 2,54,60000/- രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നല്കിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.