ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സർക്കാർ സ്കൂളുകളിലെ വികസനത്തിലൂന്നിയുള്ള സമഗ്ര പദ്ധതികളാണ് മടപ്പള്ളി സ്കൂളിൽ നടപ്പാക്കി വരുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാനും ആശയ വിനിമയം, നൈപുണ്യ വികസനം തുടങ്ങി 30 ഓളം മേഖലകളിൽ ഇടപെട്ടുകൊണ്ടു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന  മികച്ച ഗുണനിലവാരം മടപ്പള്ളി സ്കൂളിലും ഉറപ്പുവരുത്തഅനാണ് പദ്ധതി ലക്യ്യമിടുന്നത്. (സ്കൂളുകളുടെ വികസനത്തിൽ അദ്യാുംപകരുടെ നൈപുണ്യ വികസനത്തിനും അവരെ മികച്ച അദ്യാീവപകരാക്കി മാറ്റുന്നതിനുള്ള നിരവധി മേഖലകൾ പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്). അദ്യാ്ചപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് മൂന്നു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി നടപ്പാക്കുന്നത്. മടപ്പള്ളി സ്കൂളിലുൾപ്പെടുന്ന മടപ്പള്ളി ബോയ്സ് & ഗേൾഴ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ,വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവയുടെ സമഗ്ര വികസനം ലക്യ്കമിട്ടു നടപ്പാക്കുന്ന മടപ്പള്ളി സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ബഹു:വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാത് 2018 മാർച്ച് 3 ശനിയാഴ്ച രാവിലെ 8.30 ന് നിർവ്വഹിക്കുന്നു.