വിദ്യാര്‍ത്ഥികളുടെ  മനസ്സിലും ,ചിന്തകളിലും  ശാസ്ത്ര അഭിരുചി വളര്‍ത്താന്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (R.M.S.A) കേരള  നേതൃത്വത്തില്‍ ,സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി (SIET) യുമായി   സഹകരിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര ജാലകം പദ്ധതിക്ക് തുടക്കം കുറിക്കുന്നു. അവധികാലത്ത് തൃശൂര്‍ റവന്യൂ ജില്ലയിലെ  150  വിദ്യാര്‍ത്ഥികളില്‍  ശാസ്ത്രാവബോധം വളര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത് . ജില്ലയിലെ ഓരോ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് (തൃശൂര്‍ , ഇരിഞ്ഞാലക്കുട, ചാവക്കാട്  വിദ്യാഭ്യാസ ജില്ല )  അടുത്ത അധ്യയന  വര്‍ഷം പത്താംക്ലാസ്സിലെത്തുന്ന സര്‍ക്കാര്‍ / എയ്ഡഡ്  വിദ്യാര്‍ത്ഥികള്‍ക്ക് ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു . ഓരോ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ശാസ്ത്ര അഭിരുചിയുള്ള 50  വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ശില്പശാലയുടെ ഭാഗമായി രസതന്ത്രം , ഭൌതിക ശാസ്ത്രം , ജീവ ശാസ്ത്രം   തുടങ്ങിയ ശാസ്ത്രവിഷയങ്ങളില്‍ ക്ലാസുകള്‍  , ശാസ്ത്ര പഠന ജോലി സാധ്യത ക്ലാസുകള്‍,  പ്രധാനപെട്ട ശാസ്ത്ര പരീക്ഷങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവവേദ്യമാക്കുക  എന്നിവയുണ്ടാകും .

പദ്ധതിയുടെ ഭാഗമായി പങ്കെടുക്കുന്നു വിദ്യാര്‍ത്ഥികളുടെ ലേഖനങ്ങള്‍ ഉള്‍പെടുത്തി കൊണ്ട് ശാസ്ത്രജാലകം മാഗസിന്‍ (മലയാളം)  പുറത്തിറക്കുന്നു .മാഗസിനിലേക്കു  വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപെട്ട രണ്ടു പുറത്തില്‍ കവിയാത്ത പ്രബന്ധം/ലേഖനം എന്നിവ ക്ഷണിക്കുന്നു. ത്രിദിന  ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍  മാര്‍ച്ച്‌ 20 നുമുന്‍പ്  വിശദമായ ബയോ ഡാറ്റ സഹിതം രെജിസ്റ്റെര്‍ ചെയ്യേണ്ടതാണ് .. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഡോ:ടി.വി. വിമല്‍കുമാര്‍ , പ്രോഗ്രാം  കോര്‍ഡിനേറ്റര്‍, ശാസ്ത്ര ജാലകം പദ്ധതി  , രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ ( R.M.S.A) ,കേരള ഫോണ്‍ നമ്പര്‍ – 9496469483, മെയില്‍ഐഡി- vimalstthomas@gmail.com   ബന്ധപെടുക.