പൊതുവിദ്യാലയങ്ങളിലെ മികവുകൾ കണ്ടെത്തുന്നതിനും മികച്ച മാതൃകകൾ പങ്കുവെയ്ക്കുന്നതിനും സംഘടിപ്പിച്ച ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ 2018 മാർച്ച് 5 നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ ബഹു:മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ബഹു:വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ബഹു: ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും