തിരുവനന്തപുരം : മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍  അഞ്ചിന് തുടക്കമാകും.സംസ്ഥാനത്താകമാനം ഈ വര്‍ഷം മാത്രം മൂന്നു കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനാണ് പദ്ധതി ക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളുകള്‍ വഴി, ലോകപരിസ്ഥിതി ദിനത്തില്‍ ആദ്യം 42 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യം. ഇതിനാവശ്യമായ തൈകള്‍ വനംവകുപ്പ് ലഭ്യമാക്കും. 2018-19 ലെ ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണിപ്പോള്‍  പ്രാവര്‍ത്തികമാകുന്നത്

പ്ലസ്ടു വരെയുളള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷത്തൈയോടൊപ്പം ഓരോ പായ്ക്കറ്റ് വിത്തും വിതരണം ചെയ്യും. കൃഷിവകുപ്പാണ് വിത്ത് തയ്യാറാക്കുന്നത്. അടുത്ത സപ്തംബറോടെ കൃഷിവകുപ്പ് രണ്ടുലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറാക്കും. ആകെ 80 ലക്ഷം വൃക്ഷത്തൈകളാണ് വനം വകുപ്പ് ലഭ്യമാക്കുന്നത്. ബാക്കി 20 ലക്ഷത്തോളം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുളള മറ്റു ഏജന്‍സികള്‍ തയ്യാറാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാമൂഹികസന്നദ്ധ സംഘടനകള്‍ എന്നിവ വഴിയാണ് ബാക്കി തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. തൈകളുടെ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വൃക്ഷത്തൈകളുടെ പരിപാലനത്തിന് സ്കൂ ള്അ ധികൃതരുടെയും അധ്യാപകരക്ഷാകര്‍തൃ സമിതിയുടെയും സഹകരണം ഉറപ്പുവരുത്തണം. കഴിഞ്ഞവര്‍ ഷം ഒരു കോടിയോളം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇവയി ല്‍ എത്ര ശതമാനം നിലനിന്നുവെന്നത് സംബന്ധിച്ച് വനം വകുപ്പ് വിവരം ശേഖിക്കുന്നുണ്ട്.

അവലോകന യോഗത്തില്‍ മന്ത്രിമാരായ വനം മന്ത്രി കെ.രാജു, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ, വിദ്യാഭ്യാസ സെക്രട്ടറി കെ.ഷാജഹാന്‍ തുടങ്ങിയവര്‍പങ്കെടുത്തു.