ജില്ലയില്‍ കുന്നംകുളം ആസ്ഥാനമായി രൂപീകരിക്കുന്ന  താലൂക്കിന്റെയും ഇ-ഗവേണന്‍സ് ഓഫീസിന്റെയും ഉദ്ഘാടനം മാര്‍ച്ച് 31 വൈകീട്ട്  3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ നടക്കുന്ന  ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, എം പി മാരായ ഡോ. പി കെ ബിജു, സി എന്‍ ജയദേവന്‍, ഇസെന്റ് എിവര്‍ വിശിഷ്ടാതിഥികളാവും. എം എല്‍ എ മാരായ ബി ഡി ദേവസ്സി, മുരളി പെരുനെല്ലി, കെ വി അബ്ദുള്‍ ഖാദര്‍, അഡ്വ. കെ രാജന്‍, അനില്‍ അക്കര, ഗീതാ ഗോപി, പ്രൊഫ. കെ യു അരുണന്‍, ഇ ടി ടൈസ മാസ്റ്റര്‍, യു ആര്‍ പ്രദീപ്, വി ആര്‍ സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കുന്നം കുളം നഗരസഭാ ചെയര്‍ പേഴ്‌സ സീതാ രവീന്ദ്രന്‍, മുന്‍ എം എല്‍ എ ബാബു എം പാലിശ്ശേരി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി  പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേരും. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജെയിംസ് റിപ്പോര്‍ട്ട്  അവതരിപ്പിക്കും. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സ്വാഗതവും ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ നന്ദിയും പറയും. തലപ്പിളളി താലൂക്ക് പരിധിയിലെ 29 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് കുന്നംകുളം താലൂക്ക് രൂപീകരിച്ചിരിക്കുന്നത്.