കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെൻമണിക്കര ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പാഴായിപ്പാടം എസ്.സി കോളനി കുടിവെള്ള പദ്ധതി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാഘാടനം ചെയ്തു. ചെറുവാൾ മൈതാനത്ത് നടത്തിയ യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2017- 18 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി 891366 രൂപയ്ക്ക് പണി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയിലൂടെ കോളനിയിലെ 25 കുടുംബങ്ങൾ കുടിവെള്ളം നൽകാൻ കഴിയും. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ബൈജു , അംഗം അംബിക സഹദേവൻ, ഗ്രാമ പഞ്ചായത്ത് അംഗം അഞ്ജു ചന്ദ്രൻ ,തലോർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള യു.ജി സരസ്വതി തുടങ്ങിയവർ സംബന്ധിച്ചു.