പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടപ്പാക്കുന്ന കലാപാഠം വിദ്യാര്‍ത്ഥിക്കള്‍ക്കുളള ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തീയറ്ററില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് പരിശീലനം. 2017-18 വര്‍ഷം റവന്യൂ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ പരിശീലനം ലഭിച്ചവരായിരിക്കണം. 8, 9, 10 ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഓരോ ഇനത്തിലും 50 വീതം കുട്ടികളെയാണ് പങ്കെടുപ്പിക്കുക. കലാപാഠത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുഖാന്തിരം തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ടു മണിയ്ക്കകം അപേക്ഷ നല്‍കണം.