ആലപ്പുഴ: ചെങ്ങന്നൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയ നിർമ്മാണത്തിന്റെ  ശിലാസ്ഥാപനം  ജൂലൈ 10 ചൊവ്വാഴ്ച രാവിലെ  10 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ  അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘ രൂപീകരണ യോഗം ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ജില്ല പഞ്ചായത്തംഗം വി വേണു, നഗരസഭാ കൗൺസിലർമാരായ ,വി വി അജയൻ, പി ആർ പ്രദീപ് കുമാർ ,സുജ ജോൺ,എം കെ മനോജ, ് ജോസ് പുതുവന ,ഗിരീഷ് ഇലഞ്ഞിമേൽ, ബിപിഒ ജി കൃഷ്ണകുമാർ എന്നിവർ  പങ്കെടുത്തു. സജി ചെറിയാൻ എം എൽ എ ചെയർമാനായും, എ ഇ ഒ കെ ബിന്ദു ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു.