ആലപ്പുഴ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ സരസ് മേള ഓഗസ്റ്റ് 14 മുതൽ 23 വരെ ചെങ്ങന്നൂരിൽ നടക്കും. 80000 ചതുരശ്ര അടി വിസ്താരമുള്ള പന്തലിൽ 29 സംസ്ഥാനങ്ങളിലെ സംരംഭകരുടെ ഉത്പനങ്ങളുടെ പ്രദർശന വിപണനവും ഉണ്ടാകും. ഇതോടനുബന്ധിച്ച് ദേശീയ ഭക്ഷ്യമേളയും നടക്കും. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാൻ ചെയർമാനായി ജില്ലാ കളക്ടർ എസ്. സുഹാസ് ജനറൽ കോ- ഓർഡിനേറ്ററായും കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ സുജ ഈപ്പൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ഒരു കോടി 60 ലക്ഷം രൂപയുടെ ബജറ്റ് അംഗീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ബഥേൽ ജങ്ഷനിലുള്ള കണ്ണാട്ട് ബിൽഡിങ്ങിൽ സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കും. സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ 10ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും.