രാഷ്ട്രീയ മാധ്യമക് ശിക്ഷാ അഭിയാന്‍ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന്റേയും ചാലക്കുടി നഗരസഭ വിജയോത്സവം 2018 ന്റേയും ഉദ്ഘാടനം ജൂലായ് 28 ഉച്ചയ്ക്ക് 2 ന്  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ചടങ്ങില്‍  ബി ഡി ദേവസ്സി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ സുധീര്‍ ബാബു., ആര്‍.എം.എസ്.എ  സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ആര്‍ രാഹുല്‍ എിവര്‍ പങ്കെടുക്കും.
ആര്‍.എം.എസ്.എ പദ്ധതിപ്രകാരം 2016-17 ലാണ് ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുതിനായി 255 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണചുമതല. ചാലക്കുടി ഗവ.ഗേള്‍സ് സ്‌കൂള്‍ പരിസരത്ത് 39.78 സെന്റ് സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. 3 ബെഡ്ഡുകള്‍ വീതം ഇടാവുന്ന 34 മുറികള്‍, ഒരു സിക്ക്‌റൂം, ഭിശേഷിക്കാര്‍ക്കാര്‍ക്കായി 2 ബെഡറൂം മുറിയും ഉള്‍പ്പെടു 105 കിടക്കകള്‍ ഉള്‍ക്കൊള്ളിച്ചുള്ള 20696 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് നിലകെട്ടിടമാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഓരോനിലയിലും 6 ബാത്ത്‌റൂം, പഠനമുറികള്‍,വാഷ്‌റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 100 വിദ്യാര്‍ത്ഥികള്‍ക്ക് ഓരോനിലയിലും പഠനമുറികള്‍, ഗ്രൗണ്ട് ഫ്‌ളോറില്‍ ഡൈനിങ്ങ്‌റൂം, ടി വിറൂം എിവയും ഉണ്ടായിരിക്കും.