പ്രളയക്കെടുതിയില്‍ വെളളം കയറിയ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തലിലെ ആനാപ്പുഴ പാലിയംതുരുത്ത് സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ ചൂലുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ശുചീകരണത്തിനിറങ്ങി. സ്കൂളിലെത്തിയെ മന്ത്രിയോട് അധികൃതര്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ശുചീകരണത്തിനായാണ് എത്തിയതെന്ന് പറഞ്ഞ്  ചൂലും ബ്രഷും വാങ്ങി ശുചീകരണം നടത്തുകയായിരുന്നു. സ്കൂളിന്‍റെ വരാന്ത കുറെയധികം സ്ഥലം ശുചീകരിച്ചാണ് മന്ത്രി മടങ്ങിയത്.  ചൂലും ബ്രഷുമായി മന്ത്രി ശുചീകരണം നടത്തിയപ്പോള്‍ സ്ഥലയത്ത് ഉണ്ടായിരുന്നവര്‍ക്കും ആവേശമായി. അവരും ശുചീകരണത്തിന് വേഗം കൂട്ടി. നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ഈ പൊതുവിദ്യാലയത്തെ ശുചീയാക്കാന്‍ എത്തിയത്. വിദ്യാലയ പരിസരവും സമീപത്തെ ആയൂര്‍വേദ ആശുപത്രിയും മന്ത്രി പരിശോധിച്ചു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, വിദ്യാഭ്യാസ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.