Loading

Archive

Day: August 30, 2018

5 posts

സ്‌കൂള്‍ തുറന്നു: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ കുട്ടികള്‍ക്ക്‌ സാന്ത്വനവുമായെത്തി

സ്‌കൂള്‍ തുറന്നു: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ കുട്ടികള്‍ക്ക്‌ സാന്ത്വനവുമായെത്തി

പ്രളയത്തിനുശേഷം ഇന്നലെ(ആഗസ്റ്റ്‌ 29) സ്‌കൂള്‍ തുറന്നപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ കുട്ടികള്‍ക്ക്‌ സാന്ത്വനവുമായെത്തി. ജില്ലയിലെ പുലക്കാട്ടുകര ഹോളിഫാമിലി എല്‍.പി. സ്‌കൂള്‍, മറ്റത്തൂര്‍ ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍, മറ്റത്തൂര്‍ ശ്രീകൃഷ്‌ണ ഹൈസ്‌കൂള്‍, തൃശൂര്‍ ഹോളിഫാമിലി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളാണ്‌ മന്ത്രി ബുധനാഴ്‌ച സന്ദര്‍ശിച്ചത്‌. ഹോളിഫാമിലി എല്‍.പി.യിലെത്തിയ മന്ത്രി പ്രൊഫ.

പീച്ചാംപിള്ളിപ്പാലം ഉടന്‍ നിര്‍മ്മിക്കും: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌

പീച്ചാംപിള്ളിപ്പാലം ഉടന്‍ നിര്‍മ്മിക്കും: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌

പ്രളയത്തില്‍ തകര്‍ന്ന്‌ താഴോട്ടിരുന്ന പീച്ചാംപിള്ളിപ്പാലം ഉടന്‍ നിര്‍മ്മിക്കുമെന്ന്‌ പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ അറിയിച്ചു. തകര്‍ന്നപാലത്തിനുമേലെ താല്‍ക്കാലികമായി നിര്‍മ്മിച്ചപാലം സന്ദര്‍ശിച്ചതിനുശേഷമാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. ഗ്രാമപഞ്ചായത്ത്‌ പാലത്തിന്റെ എസ്റ്റിമേറ്റ്‌ നല്‍കണം. എസ്റ്റിമേറ്റ്‌്‌ നല്‍കിയാല്‍ ഒരു താമസവും ഇല്ലാതെ പുതിയപാലം പണിത്‌ നാട്ടുകാര്‍ക്കു നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചു.

കനിവ്‌ : വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു

കനിവ്‌ : വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു

കല്ലൂര്‍ പാലയ്‌ക്കപ്പറമ്പ്‌ കനിവ്‌ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റിയുടെ ഒന്നാംവാര്‍ഷികവും സ്‌പെഷല്‍ വിദ്യാഭ്യാസ ധനസഹായ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും സാന്ത്വനബന്ധുസംഗമവും പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. മറ്റുള്ളവരുടെ വേദന മനസിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ്‌ നമ്മള്‍ യഥാര്‍ത്ഥ മനുഷ്യരാകുക. കനിവിന്റെ പാലിയേറ്റീവ്‌ പ്രവര്‍ത്തനവും അത്തരത്തിലുള്ളതാണ്‌.

ആവേശമായി വിദ്യാഭ്യാസമന്ത്രി; പാട്ടിലലിഞ്ഞ്‌ മറ്റത്തൂര്‍ സ്‌കൂള്‍

ആവേശമായി വിദ്യാഭ്യാസമന്ത്രി; പാട്ടിലലിഞ്ഞ്‌ മറ്റത്തൂര്‍ സ്‌കൂള്‍

വെള്ളപ്പൊക്ക ദുരിതം ഏറെ ബാധിച്ച മറ്റത്തൂരില്‍ ഓണാവധിക്കു ശേഷം സ്‌കൂള്‍ തുറന്നത്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയുടെ സാന്നിധ്യത്തില്‍ പാട്ടും കളിയും വര്‍ത്തമാനവുമായി. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മറ്റത്തൂര്‍ ശ്രീകൃഷ്‌ണ ഹൈസ്‌കൂളിലാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ നേരിട്ടെത്തി കുട്ടികളെ ആശ്വസിപ്പിച്ചത്‌. പഠനത്തില്‍ മികവു പ്രകടിപ്പിക്കണമെന്നും ദുരിതകാലം മറക്കണമെന്നും

ഉരുള്‍പ്പൊട്ടലില്‍ മരിച്ച കുട്ടികളുടെ സഹപാഠികളെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെത്തി

ഉരുള്‍പ്പൊട്ടലില്‍ മരിച്ച കുട്ടികളുടെ സഹപാഠികളെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെത്തി

കുറാഞ്ചേരിയില്‍ ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ട തൃശൂര്‍ ഹോളിഫാമിലി സ്‌കൂളിലെ രണ്ട്‌ കുട്ടികളുടെ സഹപാഠികളെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ സ്‌കൂളിലെത്തി ആശ്വസിപ്പിച്ചു. അഞ്ച്‌ ഇയിലെ ആന്‍ മരിയ, ആറ്‌ എയിലെ മെറിന്‍ എന്നിവരാണ്‌ ഉരുള്‍പ്പൊട്ടലില്‍ മരിച്ചത്‌. ഓണാവധിക്ക്‌ ശേഷം ഇന്നലെ(ആഗസ്റ്റ്‌ 29)യാണ്‌ സ്‌കൂള്‍ തുറന്നത്‌. രണ്ട്‌ കുട്ടികളുടെ