ജീവന്‍ നഷ്ടപ്പെടാതെ മനുഷ്യരെ രക്ഷിക്കാനുളള ബാദ്ധ്യത നമുക്കുണ്ടെന്ന് പഠിപ്പിച്ചുതന്നവരാണ് മത്സ്യത്തൊഴിലാളികളെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കോതകുളം-വലപ്പാട് അനുഗ്രഹ ഓഡിറ്റോറിയത്തില്‍ പ്രളയദുരിത രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുളള ആദരവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ ഒരു ദുരന്തമുണ്ടായാല്‍ അതെങ്ങനെ ഒറ്റക്കെട്ടായി നേരിടാമെന്ന് പാഠം കൂടി  നമുക്ക് പഠിപ്പിച്ചു