കൊടകര ബ്ലോക്കിലെ മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.50 ലക്ഷം രൂപയുടെ ചെക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൊഫ. സി രവീന്ദ്രനാഥിന് കൈമാറി. പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് പ്രളയബാധിതരെ കരകയറ്റാന്‍ വേണ്ടി മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ക്ക് ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്ന് സ്വരൂപിച്ച ധനസഹായമാണ് കൈമാറിയത്.