മുഖ്യമന്ത്രിയുടെ  ദുരിതശ്വാസ നിധിയിലേക്ക് ത്യശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും  പരമവധി തുക സമാഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥിന്‍റെ  നേത്യത്വത്തില്‍ കൂടിയ  കോര്‍പ്പറേഷന്‍ അവലോകന യോഗത്തില്‍  തീരുമാനം. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍  ബീന മുരളി,  കോര്‍പ്പറേഷന്‍ സെക്രട്ടറി  വിനു സി കുഞ്ഞപ്പ, സാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ  പി സുകുമാരന്‍, ഷീബ ബാബു കൗണ്‍സിലര്‍മാരയ അനുപ് ഡേവീസ് കാട, എം എസ് സമ്പൂര്‍ണ്ണ, ഡെപ്യൂട്ടി കളക്ടര്‍  എം ബി ഗീരിഷ്, ത്യശൂര്‍ താലൂക്ക് തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ പരിധിയിലെ  വ്യാപാരികള്‍, നിര്‍മ്മാണതൊഴിലാളികള്‍, ഉദ്യോഗ്സഥര്‍, വ്യവസായികള്‍, പൊതുജനങ്ങള്‍, കോര്‍പ്പറേഷന്‍റെ കീഴിലെ എല്ലാ  സോണലുകളിലെ  ജീവനക്കാര്‍  എന്നിവരില്‍ നിന്നുമായി  പത്ത് കോടിയോളം രൂപ സമാഹരിക്കാനാണ് തീരുമാനം.