അടുത്ത ജൂണ്‍ മാസത്തിനുള്ളില്‍  സംസ്ഥാനത്തെ  എല്ലാ  സ്ക്കൂളുകളും ഹൈടെക് ആക്കിമാറ്റുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.  ഇതോടെ രാജ്യത്തെ  ആദ്യ ഡിജിറ്റല്‍  സ്ക്കൂള്‍ സംസഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട്   നഗരസഭ  ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്‍റെ  ശതാബദി  സ്മാരക കെട്ടിടത്തിന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.   കെട്ടിടങ്ങള്‍ ഉണ്ടാക്കി സ്ക്കൂളുകളെ ആധുനികവല്‍ക്കരിക്കുന്നതിലൂടെ  അവയെ അന്തരാഷട്രതലത്തിലേക്ക്  എത്തിക്കുക മാത്രമല്ല ലക്ഷ്യം. ലോകത്തെവിടെയുമുള്ള  വിദ്യാര്‍ത്ഥികളുടെയൊപ്പം  നില്‍ക്കുന്ന  ഒരു വിദ്യാര്‍ത്ഥി സമൂഹത്തിനെ  വാര്‍ത്തുടുക്കയുമാണ് ഉദ്ദേശ്യം. ആധുനിക വിദ്യാഭ്യാസം എവിടെയെന്ന്  അന്വേഷിച്ച്  മാതാപിതാക്കള്‍ക്ക്  ഇനി നടക്കേണ്ടിവരില്ല. എല്ലാ  സ്ക്കൂളുകളിലും അധ്യാപകര്‍ക്കും  ഹൈടെക് പരീശിശലനം  നല്‍കുമെന്നും മന്ത്രി പറഞ്ഞു.  നവംബര്‍ മാസത്തില്‍  എല്ലാ പൊതു വിദ്യാഭ്യസ സഥപനങ്ങളും  ആക്ഷന്‍ പ്ലന്‍ തയ്യാറക്കണമെന്നും   ചാവക്കാട്  സക്കൂളിന്‍റെ നവീകരണത്തിനെ വേണ്ടി  പൊതു വിദ്യാഭ്യാസ വകുപ്പില്‍നിന്നും  ഒരു കോടി രൂപയും കിഫ്ബി  വഴി  ഒരു കോടി രൂപയുമടക്കം  രണ്ടു കോടി രൂപ  അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണ  സ്ക്കൂളില്‍ ഓഡിറ്റേറിയത്തിന് ആവശ്യമായ  സഹായം അനുവദിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ വി അബദുള്‍ ഖാദര്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു.  സ്ക്കൂള്‍ സോവിനീറിന്‍റെ പ്രകാശനം  കവി അലി കടുകശ്ശേരി നിര്‍വ്വഹിച്ചു.  ഗൂരുവായൂര്‍ നഗരസഭ  ചെയര്‍പേഴസണ്‍  പ്രൊഫ. പി.കെ. ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, ഹെഡ്മിസട്രസ് കെ.സി. ഉഷ, പ്രിന്‍സിപ്പിള്‍  വി.എസ്. ബീന, രാധക്യഷണന്‍ കാക്കശ്ശേരി  തുടങ്ങിയവര്‍ സംസാരിച്ചു.