ചാലക്കുടി ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അഡീഷണല്‍ ബ്ലോക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ആധുനികവത്കരണത്തലൂടെ സ്കൂള്‍ അനന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കണം. ഓരോ വിദ്യാര്‍ത്ഥിയുടെയും പഠന നിലവാരം ഉയരുന്നതിനനുസരിച്ച് മാത്രമേ അനന്താരാഷ്ട്ര നിലവാരത്തിലെത്തി എന്നു പറയാനാകൂ. ഓരോ സ്കൂളുകളും നിലവാരം മെച്ചപ്പെടുത്തുന്നതോടെ സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വന്‍ വിജയമായി മാറുമെന്നും മന്ത്രി പറഞ്ഞു. ബി ഡി ദേവസ്സി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ വൈസ് ചെയര്‍മാന്‍ വിന്‍സന്‍ പാങ്ങാട്ടുപ്പറമ്പില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആലീസ് ഷിജു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത, സ്കൂള്‍ ലീഡര്‍ ജിസ്ന ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പി ഡബ്ല്യൂ ഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ സ്വാഗതവും ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ടീച്ചര്‍ നന്ദിയും പറഞ്ഞു.