പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയില്‍ ജീവിയ്ക്കുത് അവയവങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ കഴിയും എ ആശയം ഉല്‍പാദിപ്പിക്കുതാണ് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കു പുനര്‍ജ്ജനി പദ്ധതിയെും അവയവദാനത്തിലൂടെ സാമൂഹ്യപ്രതിബന്ധത എ സംസ്‌കാരം ഉല്‍പാദിപ്പിക്കുക കൂടിയാണ് പുനര്‍ജ്ജനി പദ്ധതി ലക്ഷ്യമിടുതെും ജീവിതശൈലിയുടെ പ്രയോഗം വിദ്യാര്‍ത്ഥികള്‍ മാതൃകയാവണമെും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഒരു ലക്ഷം അവയാവദാന സമ്മതിദാനപത്രം ഏറ്റുവാങ്ങി സംസാരിക്കുകയായിരുു അദ്ദേഹം. അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഡേവിസ് ചിറമ്മേല്‍ സമ്മതപത്രം ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ ശ്രീലത, ഹെഡ്മിസ്ട്രസ് സിനി കുര്യാക്കോസ്, പി ടി എ പ്രസിഡണ്ട് സോജന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി കെ ബേബി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ വി രാജേഷ് നന്ദിയും പറഞ്ഞു.