മേപ്പാടി ഗവ. ഹൈസ്കൂളിലെ മലയാളത്തിളക്കം ക്ലാസിൽ കടന്നു വന്ന പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി കുട്ടികള്ക്കൊ പ്പം തറയിലിരുന്ന് പാഠങ്ങൾ ആസ്വദിച്ചു. അടുത്തിരുന്ന കുട്ടികൾ മൂന്ന് ദിവസം കൊണ്ട് തങ്ങൾ നേടിയ കഴിവുകൾ മന്ത്രിയുമായി പങ്കിട്ടു. മലയാളത്തിളക്കം പരിപാടിയുടെ രീതി കണ്ടു മനസ്സിലാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ മന്ത്രി സ്കൂളിലെത്തിയത്. കുട്ടികൾ സ്വതന്ത്ര വാക്യങ്ങൾ തെറ്റുകൂടാതെ എഴുതുകയും നിര്ദ്ദേെശിച്ച വാക്യങ്ങൾ വായിച്ചു കേള്പ്പി ക്കുകയും ചെയ്തു. മന്ത്രിയുടെ മുമ്പാകെ താളത്തിൽ പാടാനും കുട്ടികള്ക്ക്  മടിയുണ്ടായില്ല. അവർ ഒത്തുപാടി.

വമ്പൻ മരത്തിന്റെ കൊമ്പിൽ
അമ്പിളിപോലൊരു വമ്പൻ

കുട്ടികളിലുണ്ടായ പഠന താല്പര്യം ഉത്സാഹവും ആത്മവിശ്വാസവും മന്ത്രിയുടെ പ്രശംസയ്ക്ക് വിധേയമായി.
പലവിധകാരണങ്ങളാൽ ഭാഷാപരമായ പിന്നാക്കവസ്ഥ നേരിട്ട കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി മേപ്പാടി പഞ്ചായത്തും സമഗ്രശിക്ഷയും നടപ്പിലാക്കുന്ന മലയാളത്തിളക്കം പരിപാടി വിജയപ്രദമായി മുന്നേറുന്നതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തി. ഭാഷാ പരിപോഷണ പരിപാടി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ പാഠങ്ങളിൽ ലയിച്ച് ഭാഷാപഠിക്കുന്ന രീതിശാസ്ത്രമാണ് മലയാളത്തിളത്തിൽ ഉപയോഗിക്കുന്നത്. കഥകളും പാട്ടുകളും ചിത്രീകരണവും അഭിനയവും ഷോര്ട്ട്  ഫിലിം ചര്ച്ച യും കാവ്യാലാപനവുമെല്ലാം കൊണ്ട് വൈവിധ്യപൂര്ണനമാണ് മലയാളത്തിളക്കം ക്ലാസുകൾ സ്നേഹത്തിന്റെ  ബോധന ശാസ്ത്രമാണ് മാറ്റങ്ങൾ സൃഷ്ടിക്കുന്നത്.

20 പേർ അടങ്ങുന്ന വിവിധ ബാച്ചുകളായാണ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തിലും വായനയിലും ഉള്ള കുട്ടികളുടെ പോരായ്മ പരിഹരിച്ച നല്ല വായനക്കാരാക്കി മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ആസ്വദിച്ച് ഭാഷാ പഠിക്കുന്ന കുട്ടിയും ശിശുകേന്ദ്രീകൃത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരുമാണ് പദ്ധതിയിലുള്ളത്. വ്യക്തിഗത പിന്തുണയും നിരന്തര വിലയിരുത്തലും സൂക്ഷ്മമായ പാഠാസുത്രണവുമെല്ലാം കുട്ടികള്ക്ക്  ഗുണകരമായി മാറി. കുട്ടികളിൽ ആത്മവിശ്വാസം വര്ദ്ധി പ്പിക്കാൻ ഈ പ്രവര്ത്തനനം ഇടയാകുന്നു. മലയാള ഭാഷാ പഠനമികവിനുള്ള ഫലപ്രദമായ പദ്ധതിയാണിത്. സമാപനദിവസമായ 30-ാം തീയതി  സ്കൂള്താലവിജയോത്സവവും പഞ്ചായത്തുതല വിജയോത്സവവും നടക്കും. കുട്ടിയുടെ സാഹിത്യശില്പശാലയിലെ ഉല്പന്നങ്ങൾ കോര്ത്തി ണക്കിയ കൈയ്യെഴുത്തു മാസിക പ്രകാശനം നടക്കും. ഭാഷായിലും വായനയിലും താലപര്യം വര്ദ്ധി പ്പിക്കാൻ കുട്ടികള്ക്ക്  സമ്മാനമായി കൊടുക്കുന്ന പുസ്തകങ്ങൾ സമാഹരിച്ച് ക്ലാസ് റൂം ലൈബ്രറിയുടെ ഉത്ഘാടനവും നടക്കും. നവകേരളസൃഷ്ടി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെമ ഭാഗമാണിതെന്ന്  വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു.

തദവസരത്തിൽ കെ.കെ. സഹദ് (പഞ്ചായത്ത് പ്രസിഡന്റ് ) ശ്രീമതി. സി. സീനത്ത്    (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) സർവ്വാശിക്ഷാ അഭിയാൻ സംസ്ഥാന ഓഫീസിൽ നിന്ന് ശ്രീ.ടി.പി.കലാധരൻ (കൺസൾട്ടനന്റ്) ശ്രീ.എ.കെ.സുരേഷ്കുമാർ (പ്രോഗ്രാം ഓഫീസർ) ശ്രീ.കെ. പ്രഭാകരൻ (പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ) ശ്രീ.ജി.കെ.ബാബുരാജ് (ജില്ലാ പ്രോജക്ട് ഓഫീസർ) ശ്രീമതി.ഹണിറോസ് ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ശ്രീ.പ്രമോദ് (ജില്ലാ പ്രോഗ്രാം ഓഫീസർ) ശ്രീ.സന്തോഷ് (ഡയറ്റ്, വയനാട്) ശ്രീ.കെ.പി.കൃഷ്ണദാസ്   (മുൻ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ), ശ്രീ.ഷിബു (ബ്ലോക്ക് പ്രോഗ്രാം ഓഫീസർ) ശ്രീ.ബഷീർ (പി.ടി.എ പ്രസിഡന്റ്)) പ്രഥാമാധ്യപകർ എന്നിവർ പങ്കെടുത്തു.