കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ജില്ലയിലെ ആദ്യഹോര്‍ട്ടി കള്‍ച്ചര്‍ തെറപ്പി ഗാര്‍ഡന്‍ വിദ്യാഭ്യാസവകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം.എല്‍.എയുടെആസ്തിവികസന ഫണ്ടില്‍ നിന്നുള്ള അരക്കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന സയന്‍സ് ലാബിന് തറക്കല്ലിടല്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഉപഹാരവിതരണംഎന്നിവയും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ വി.സുധാകരന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി, ഡി.പി.ഒ എന്‍.നാസര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓര്‍ഡിനേറ്റര്‍ എം.മണി, വണ്ടൂര്‍ ഡി.ഇ.ഒ സി.രേണുകദേവി, ബി.പി.ഒ ഷൈജി ടി മാത്യു, പ്രധാനാധ്യാപകന്‍ ടി.രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ കെ.അജിത, പി.ടി.എ പ്രസിഡന്റ് ഇ.ബി ഗോപാലകൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.കെ ഉമ്മര്‍, എം.ടി.എ പ്രസിഡന്റ് ഷീന ജില്‍സ്, വി.പി അബൂബക്കര്‍,
പി.കെ അബ്ദുല്‍ സലാം, എ.അപ്പുണ്ണി എന്നിവര്‍സംസാരിച്ചു.