സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിന് ഗുണകരമായരൂപത്തില്‍ പ്രാദേശികതലത്തില്‍മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാല്‍ എത്ര ഫുണ്ടുംസര്‍ക്കാര്‍ലഭ്യമാക്കുമെന്ന്‌വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.  നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍മികവിന്റെകേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സ്‌കൂള്‍ എന്ന ചിന്ത മാറ്റി നമ്മുടെ സ്‌കൂള്‍ എന്ന നിലയിലാക്കി പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുകയാണ്‌സര്‍ക്കാര്‍ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.വി.അന്‍വര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു.

1940 ല്‍ സ്‌കൂള്‍സ്ഥാപിതമാവുമ്പോള്‍ സര്‍ക്കാറിലേക്ക് 18 ഏക്കര്‍ സ്ഥലംവിട്ടു നല്‍കി സൗകര്യങ്ങളൊരുക്കിയ നിലമ്പൂര്‍ കോവിലകത്തിന്റെ പ്രതിനിധിയായ സത്യനാഥന്‍ തമ്പാനെ ചടങ്ങില്‍ മന്ത്രി പൊന്നാടഅണിയിച്ചു. സ്‌കൂളിന്റെ ഉപഹാരം നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് നല്‍കി.  പി.വി.അബ്ദുല്‍വഹാബ്എം.പിമുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, സ്ഥിരസമിതി ചെയര്‍പേഴ്സണ്‍മാരായ ശ്രീജ ചന്ദ്രന്‍, മുംതാസ് ബാബു,  കൗണ്‍സിലര്‍മാരായ എന്‍.വേലുക്കുട്ടി, ഗിരീഷ്‌മോളൂര്‍മഠത്തില്‍, ബുഷ്റ ടീച്ചര്‍,  ദേവശ്ശേരിമുജീബ്, സമീറ, മുസ്തഫ കളത്തുംപടിക്കല്‍, പി.എം.ബഷീര്‍, ഇ.എസ്. മുജീബ്, ഗീതാ വിജയന്‍, അടുക്കത്ത് ഇസ്ഹാഖ്, നൈസിസജീവ്, സുബൈദതട്ടാറശ്ശേരി, പി.ഗോപാലകൃഷ്ണ്‍, ഷരീഫ, ഡെയ്സിചാക്കോ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.പത്മാക്ഷന്‍, സീമാടന്‍ അബ്ദുല്‍സമദ്, ഇസ്മായില്‍എരഞ്ഞിക്കല്‍, പ്രദീപ് കുമാര്‍, ബിനോയ് പാട്ടത്തില്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.മണി, ഡി.ഇ.ഒരേണുകാദേവി മങ്ങാട്ട്, ടി.കെ. അബ്ദുള്ളക്കുട്ടി, പി.ടി.എ പ്രസിഡന്റ് പി.വി.മുജീബ്, ഹെഡ്മാസ്റ്റര്‍ പി.പി. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അനിത എബ്രഹാം, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ റുഖിയ്യ, എസ്.എം.സി ചെയര്‍മാന്‍ യൂസഫ് കാളിമഠത്തില്‍, മോയീന്‍ എരഞ്ഞിക്കല്‍, കെ.പി.നാസര്‍മാസ്റ്റര്‍, പി.മുഹമ്മദലി, സ്‌കൂള്‍ലീഡര്‍ എന്‍.ശ്യാംജിത്ത് എന്നിവര്‍ പങ്കെടുത്തു.

8.27 കോടി ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. അഞ്ച്കോടിരൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍വകയിരുത്തിയത്. ഒരുകോടിരൂപ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രാദേശിക ആസ്ഥി വികസന ഫണ്‍ില്‍ നിന്നും അനുവദിച്ചു. ബാക്കിതുക ജനകീയവിഭവസമാഹരണത്തിലൂടെകണ്‍െത്തും. ഹൈസ്‌കൂള്‍വിഭാഗത്തില്‍രണ്‍ു നിലകളിലായി 30 ക്ലാസ്റൂമുകളുംവൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ക്ലാസ്‌റൂമുകളും ലാബുകളും നിര്‍മ്മിക്കും. ഇതോടൊപ്പം സ്‌കൂള്‍ കാംപസില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.25 കോടിരൂപ ചിലവില്‍ മിനി സ്റ്റേഡിയം കോംപ്ലക്സ് നിര്‍മ്മിക്കുതിനുള്ള നടപടി പുരോഗമിച്ചു വരികയാണ്. ആദ്യഘട്ടമായി 12.5 കോടിയുടെടെണ്‍ര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്‍ണ്ട്.  നിര്‍മ്മാണം അടുത്ത മാസംആരംഭിക്കും.