ക്ഷേത്രപ്രവേശന വിളംബരം : പ്രഭാഷണങ്ങള്‍ 10 ന് ആരംഭിക്കും; ജില്ലാതല ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും

കേരള സാഹിത്യ അക്കാദമിയില്‍ നവംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികാഘോഷമായ ‘തമസോമ ജ്യോതിര്‍ഗമയ – ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 10 ന് വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ചരിത്ര-ചിത്രപ്രദര്‍ശനം പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എംപിമാരായ സി.എന്‍.ജയദേവന്‍, ഡോ. പി.കെ. ബിജു, ഇന്നസെന്‍റ്, എംഎല്‍എമാരായ ബി.ഡി.ദേവസി, കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതഗോപി, അഡ്വ. കെ.രാജന്‍, പ്രൊഫ. കെ.യു. അരുണന്‍, ഇ.ടി. ടൈസണ്‍മാസ്റ്റര്‍, അനില്‍ അക്കര, അഡ്വ. വി.ആര്‍.സുനില്‍കുമാര്‍, യു.ആര്‍. പ്രദീപ്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ്, ജില്ലാകളക്ടര്‍ ടി.വി. അനുപമ, സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി. ലളിത, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മേയര്‍ അജിത ജയരാജന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് നന്ദിയും പറയും.
4.30 ന് ‘ആചാരകേരളത്തില്‍ നിന്ന് ആധുനിക കേരളത്തിലേക്ക്’ എന്ന വിഷയത്തില്‍ സര്‍വവിജ്ഞാന കോശം മുന്‍ അസി. എഡിറ്റര്‍ ജെ. രഘു മുഖ്യപ്രഭാഷണം നടത്തും. കേരള സര്‍വകലാശാല അസി. പ്രൊഫ. ഡോ. എം.സിദ്ദീഖ് പങ്കെടുക്കും. തുടര്‍ന്ന്  6.30 ന് തൃശൂര്‍ ജനനയനയുടെ നാടന്‍ കലാപരിപാടിയുണ്ടാകും.

11 ന് വൈകീട്ട് 4.30 ന് ‘നവോത്ഥാനം മനസ്സിലാക്കപ്പെടേണ്ട വിധങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് അധ്യക്ഷത വഹിക്കും. സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. കെ.ഇ.എന്‍, സാഹിത്യഅക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 6.30 ന് കാവ്യാലാപന സംഘത്തിന്‍റെ പുരോഗമന കവിതകളുടെ ചൊല്‍ക്കാഴ്ചയും അരങ്ങേറും.     12ന് ഉച്ചയ്ക്ക് രണ്ടിന് ‘നവോത്ഥാനം നേരിടുന്ന സമകാലിക വെല്ലുവിളികള്‍’ എന്ന സെമിനാര്‍ പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.എന്‍. ഗണേശ് മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി അംഗം സി. രാവുണ്ണി, ടി. നരേന്ദ്രന്‍, അസി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.ബിജു എന്നിവര്‍ പങ്കെടുക്കും. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ. ഖദീജ മുംതാസ് മോഡറേറ്ററാവും.

വൈകീട്ട് 5.30ന് സമാപന സമ്മേളനം കൃഷി വകുപ്പുമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ അജിത ജയരാജന്‍, എംപിമാരായ സി.എന്‍.ജയദേവന്‍, ഡോ. പി.കെ. ബിജു, ഇന്നസെന്‍റ്, എംഎല്‍എമാരായ ബി.ഡി.ദേവസി, കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതഗോപി, അഡ്വ. കെ.രാജന്‍, പ്രൊഫ. കെ.യു. അരുണന്‍, ഇ.ടി. ടൈസണ്‍മാസ്റ്റര്‍, അനില്‍ അക്കര, അഡ്വ. വി.ആര്‍.സുനില്‍കുമാര്‍, യു.ആര്‍. പ്രദീപ്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാകളക്ടര്‍ ടി.വി. അനുപമ സ്വാഗതവും സബ് കളക്ടര്‍ ഡോ. രേണുരാജ് നന്ദിയും പറയും.

വാര്‍ഷികാഘോങ്ങളുടെ ഭാഗമായി പ്രഭാഷണം, ചരിത്ര-ചിത്രപ്രദര്‍ശനം, സെമിനാര്‍, ഡോക്യൂമെന്‍ററി പ്രദര്‍ശനം, കലാപരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 10 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ തൃശൂര്‍ ഗവ. ബോയ്സ് സ്കൂളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ഷേത്ര പ്രവേശന ചരിത്ര ക്വിസ് മത്സരവും 11 ന് രാവിലെ 10 മുതല്‍ രണ്ട് വരെ ഇതേ വിഷയത്തില്‍ ചിത്രരചനാമത്സരവും നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 9349024661. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ് വകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരാവസ്തു വകുപ്പ്, പുരാരേഖ വകുപ്പ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍.