പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയമാണെന്നും അതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നാട്ടുകാര്‍ ഒരുമിക്കണമെന്നും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കണ്ണൂര്‍ മുണ്ടേരി എല്‍പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂളില്‍ കെ എസ് ടി എയുടെ നിറവ് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. എം.പിമാരായ പി കെ ശ്രീമതി ടീച്ചര്‍, കെ.കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായി.

103 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മുണ്ടേരി സ്‌കൂള്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ മഹിജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സി അഹമ്മദ് കുട്ടി,  കെ.പി. പത്മിനി ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ രമ പുരുഷോത്തമന്‍, ഇ. ജീജ, ഡി ഡി ഇ ടി.പി. നിര്‍മ്മലാദേവി, എ ഇ ഒ സുരേന്ദ്രന്‍ കെ വി,  പി കെ ശബരീഷ് കുമാര്‍, സുരേഷ് ബാബു എളയാവൂര്‍, വി ഫാറൂഖ്, യു ബാബു ഗോപിനാഥ്, ജി രാജേന്ദ്രന്‍, കെ സജീവന്‍ എന്നിവര്‍ സംസാരിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍ സ്വാഗതവും അഡ്വ എം പ്രഭാകരന്‍ നന്ദിയും പറഞ്ഞു.