ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഹയർ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.  വൈജ്ഞാനിക രംഗത്തെ വികാസങ്ങള്‍ക്കൊപ്പം മുന്നേറുന്നതിന് അദ്ധ്യാപകര്‍ക്ക് പിന്തുണ നൽകുന്നതിനും പുതിയ ഉള്‍ക്കാഴ്ചകൾ വികസിപ്പിക്കുന്നതിനും, നിരന്തര പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും സംസ്കാരം പരിപോഷിപ്പിക്കുന്നതിനും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽപരമായ നൈപുണികൾ വളര്‍ത്തുന്നതിനുമാണ് നവീനമായ ഈ അദ്ധ്യാപക വിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.  വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാനുഭവങ്ങൾ ഒരുക്കി ഹയർ സെക്കന്‍ഡറി വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ അദ്ധ്യാപകരെ സജ്ജരാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.  ശിൽപ്പശാലാ മാതൃകയിൽ  മുഴുവൻ സമയപങ്കാളിത്തത്തോടെയുള്ള റസിഡന്‍ഷ്യ  കോഴ്സായി ഇത് വിഭാവന ചെയ്തിരിക്കുന്നു.  പത്തു ദിവസം നീണ്ടുനി ക്കുന്ന ടീച്ചർ ട്രാന്‍സ്ഫോര്‍മേഷൻ പ്രോഗ്രാമി  ഗവേഷണ പരിപാടികൾ, അതിഥി പ്രഭാഷണങ്ങൾ, ചര്‍ച്ചകൾ, സംവാദങ്ങൾ, ലാബ്-ലൈബ്രറി പ്രവര്‍ത്തനങ്ങൾ, ഫീൽഡ്ട്രിപ്പ്, കലാസ്വാദനവേളകൾ, അവതരണങ്ങൾ, വിവിധ വൈദഗ്ധ്യ മേഖലകളിലുള്ള പരിശീലനങ്ങൾ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ ഏറ്റവും മികച്ച ബിരുദാനന്തരബിരുദ പഠനസൗകര്യമുള്ള കോളേജുകളാണ് പഠനകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്.  ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ലൈബ്രറി, ലാബ്, മള്‍ട്ടീമിഡിയാ സൗകര്യങ്ങൾ തുടങ്ങിയവയും ഗവേഷണ സ്ഥാപനം എന്ന നിലയിലുള്ള  മികവുകളും പരിശീലനത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. നിശ്ചിത കാലയളവിനുള്ളിൽ  മുഴുവൻ അദ്ധ്യാപകരും കോഴ്സ് പൂര്‍ത്തീകരിക്കേണ്ടതാണ്.  തിരഞ്ഞെടുക്കപ്പെടുന്ന നാൽപ്പതു പേര്‍ക്കാണ് ഒരു കേന്ദ്രത്തിലെ ഒരു വിഷയത്തിന് പ്രവേശനം നൽകുന്നത്.  ഒരു വിഷയത്തിന് രണ്ടു കേന്ദ്രങ്ങൾ വീതം ഒരുക്കിയിട്ടുണ്ട്.  മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ  സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങള്‍ക്കാണ് ഈ വര്‍ഷം കോഴ്സ് സംഘടിപ്പിക്കുന്നത്. കോഴ്സുകൾ സംഘടിപ്പിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക ഇതോടൊപ്പം ചേര്‍ക്കുന്നു.

കോഴ്സിന്‍റെ സംസ്ഥാനതല ഉത്ഘാടനം 16/11/2018 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിൽ വച്ച് ബഹു: പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് ഉത്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങിൽ  പൊതുവിദ്യാഭ്യാസവകുപ്പു സെക്രട്ടറികോളേജ് വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ,എസ്.സി.ഇ.ആർ.ടി. ഡയറക്ടർ തുടങ്ങീ വിവിധ വകുപ്പു മേധാവികൾ സംസാരിക്കും.

Govt. College, kozhikodu History
Govt. College, Madapally Physics
Brennen’s college Malayalam
Commerce
Govt. College, Kasargod Economics
Maharajas, Ernakulam Political Science
Biology
Govt. College, Chittoor Mathematics
Govt. College, Thrippunithura English
Women’s College, TVPM Chemistry
Commerce
Institute of English English
University College, TVPM Biology
Physics
Govt. College, Nedumangad History
CUSAT Economics
St. John’s,  Anchal Political Science
SNG College, Pattambi Chemistry
Malayalam