നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തത്: മന്ത്രി സി. രവീന്ദ്രനാഥ്
നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തത്: മന്ത്രി സി. രവീന്ദ്രനാഥ്

നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തതാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി റീഡിങ് റൂമും നരഗസഭയോട് ചേര്‍ന്ന് വാട്ടര്‍ എ.ടി.എം സംവിധാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി  സി രവീന്ദ്രനാഥ്‌..നവോത്ഥാനത്തിലൂടെ സമ്പന്നമായ മനസ്സ് കൂടൂതല്‍ നവീകരിക്കപ്പെടണമോ നവോത്ഥാനത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ച് പോകണമോ എന്ന സന്ദര്‍ഭത്തിലാണ് കേരളം എത്തിനില്‍ക്കുന്നത്. നവീകരിക്കപ്പെട്ട മനസ്സിന് വളര്‍ന്ന് പോകുന്നതാണോ വളര്‍ച്ച അതോ തിരിച്ച് പോകുന്നതാണോ വളര്‍ച്ച എന്ന ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് ലോകമെന്നും മന്ത്രി പറഞ്ഞു. അറിവ് നവീകരിച്ചുണ്ടായ നവോത്ഥാനങ്ങള്‍ ചരിത്രങ്ങള്‍ കുറിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ ഒരു നാടിന് അറിവ് സമ്പാദിക്കുന്നതില്‍ ലൈബ്രറികള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.ഗുരുവായൂര്‍ എം.എല്‍എ കെവി അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

22 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി റൂം പണി കഴിപ്പിച്ചിരിക്കുന്നത്. 24 ലക്ഷം രൂപ ചെലവഴിച്ചു പണി കഴിപ്പിച്ചിരിക്കുന്ന  വാട്ടര്‍ എടിഎം നാലിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് രൂപ കോയിന്‍ എടിഎമ്മില്‍ നിക്ഷേപിച്ചാല്‍ ഒരു ലിറ്റര്‍ തണ്ണുത്ത വെള്ളവും നാല് രൂപ നിക്ഷേപിച്ചാല്‍ തണ്ണുപ്പിലാത്ത വെള്ളവും ലഭിക്കും. എടിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം. . ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ പ്രഫ. പി കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ  കെ പി വിനോദ് മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.