2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പ് തന്നെ സ്കൂളുകളിലെത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചു. പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്. 66 ടൈറ്റിലുകളിലായി 59,50,000 പാഠപുസ്തക­ങ്ങളാണ് 3325 സ്കൂൾ സൊസൈറ്റികൾ മുഖാന്തിരം വിതരണം പൂര്‍ത്തീകരിച്ചു കഴിഞ്ഞത്. ഇതിനു പിന്നിൽ പ്രവർത്തിച്ച പൊതുവിദ്യാഭ്യാസ വകുപ്പിലേയും കെ.ബി.പി.എസിലേയും ജീവനക്കാരെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.