വഴിക്കടവ് പഞ്ചായത്തിലെ മരുത ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഭൗതിക സൗകര്യ വികസനത്തിനായി മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. നിയമസഭയില്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടാതെ