നډയുളള മനസ്സുകളുടെ പ്രവര്‍ത്തനമാണ് വീണ്ടെടുപ്പിന് ശക്തിപകരുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വീണ്ടെടുപ്പിന്‍റെ മുന്നാംദിവസമായ ഞായാറാഴ്ച വീണ്ടെടുപ്പ് വേദിയിലെത്തി ആസ്വാദകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നവകേരള സൃഷ്ടിക്കായി കൈയയച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. ആ രീതിയിലാണ് വീണ്ടെടുപ്പിനും ആളുകള്‍ സംഭാവന നല്‍കുന്നത്. വീണ്ടെടുപ്പിന്‍റെ വേദിയൊരുക്കാന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തകരും പന്തല്‍ പ്രവര്‍ത്തകരും നിര്‍ലോഭമായാണ് സഹായിച്ചത്. ഇവരോടുളള കടപ്പാട് ഏറെയാണ്.  സാഹിത്യ അക്കാദമി പ്രളയാക്ഷരങ്ങള്‍, നവകേരള ചിന്തകള്‍ എന്നീ പുസ്തകങ്ങള്‍ അച്ചടിച്ചാണ് തുക കണ്ടെത്തിയിരിക്കുന്നത്. 325 രൂപയ്ക്ക് ഈ രണ്ടു പുസ്തകങ്ങളും വാങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലളിതകലാ അക്കാദമി തത്സമയം ചിത്രം വരച്ചു. ചിത്രപ്രദര്‍ശനം നടത്തിയുമാണ്നവകേരള സൃഷ്ടിക്കായി തുക കണ്ടെത്തുന്നത്. എല്ലാവരും നടത്തുന ഈ പ്രവര്‍ത്തനം നډയുളള മനസ്സുകളുടെ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും ഈ രീതിയില്‍ പ്രവര്‍ത്തിച്ച് ഏറ്റവും നല്ല മാറ്റം നമുക്കുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.