കാക്കനാട്: കേരള നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരത സന്ദേശയാത്ര 20ന് ജില്ലയിൽ പര്യടനം നടത്തും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രാവിലെ 11.30ന്അങ്കമാലിയിൽ സ്വീകരണസമ്മേളനം ഉദ്ഘാടനംചെയ്യും. ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കാസർഗോഡു നിന്നുമാണ് സന്ദേശയാത്ര ആരംഭിച്ചത്. ഭരണഘടനാ സാക്ഷരതയുടെ സന്ദേശം ബഹുജനങ്ങളിൽ എത്തിക്കുക, ഭരണഘടനാ