ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ്‌ ഹൈടെക്‌ സ്‌കൂളുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനായി കുറവുകള്‍ പരിഹരിച്ച്‌ മുന്നേറുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌. കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച അക്കാദമിക്‌ നിലവാരം പുലര്‍ത്തുന്നതാകണം സ്‌കൂളുകള്‍. അതിലൂടെ