പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 2 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി , തദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരാവും. സി.എന്‍. ജയദേവന്‍ എം.പി, എം.എല്‍.എമാരായ ബി.ഡി. ദേവസി, കെ.വി. അബ്ദുള്‍ഖാദര്‍, മുരളി പെരുനെല്ലി, ഗീതാ ഗോപി, ഇ.ടി. ടൈസ മാസ്റ്റര്‍, പ്രൊഫ. കെ.യു. അരുണന്‍, യൂ.ആര്‍ പ്രദീപ്, അനില്‍ അക്കര, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് , വനംവകുപ്പ് മേധാവി പി.കെ. കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പി.സി.സി.എഫ്. എ.കെ. ധരണി, സിപിഡ’്യു.ഡി. ചീഫ് എന്‍ജിനീയര്‍ ഭഗത് സിങ്, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ഐ.എസ്. ഉമാദേവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഡ്വ. കെ. രാജന്‍ എം.എല്‍.എ. സ്വാഗതവും സി.സി.എഫ്. സെന്‍ട്രല്‍ സര്‍ക്കിള്‍ രാജേഷ് രവീന്ദ്രന്‍ നന്ദിയും പറയും. 84 കോടി രൂപ ചെലവുവരുന്നതാണ് രണ്ടാംഘട്ട നിര്‍മ്മാണം.