* പ്രൈമറി സ്‌കൂളുകള്‍ക്കുള്ള ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നാടും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം വന്നതോടെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് രംഗം നല്ലതുപോലെ മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ വന്നു ചേര്‍ന്നത് അതിന്റെ തെളിവാണെ ന്നും  മുഖ്യമന്ത്രി പറഞ്ഞു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന  പ്രൈമറി സ്‌കൂളുകള്‍ക്കുള്ള ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  മുഖ്യമന്ത്രി.
അക്കാദമിക് രംഗം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന  സവിശേഷമായ പദ്ധതിയാണ് ഹൈടെക് ലാബ് പദ്ധതിയെന്നു  മുഖ്യമന്ത്രി പറഞ്ഞു. എട്ടു  മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 493 കോടി രൂപയുടെ പദ്ധതിയിലൂടെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയിരുന്നു . അതിന്റെ തുടര്‍ച്ചയ്ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഉള്ളടക്കവിന്യാസം, സമഗ്ര പോര്‍ട്ടല്‍, മുഴുവന്‍ അധ്യാപകര്‍ക്കും ഐടി അധിഷ്ഠിത പരിശീലനം എന്നിവ ലക്ഷ്യമിടുതാണ് പദ്ധതി. സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളില്‍ 292 കോടി രൂപയുടെ പദ്ധതികൂടി നടപ്പാക്കുമ്പോള്‍ ഒു മുതല്‍ 12 വരെ ക്‌ളാസുകളിലായി, പതിനയ്യായിരത്തോളം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 41 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഐടിയുടെ സാധ്യത പഠനബോധനപ്രക്രിയയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താമെ് തിരിച്ചറിഞ്ഞാണ് ഐടി അധിഷ്ഠിത പഠനപ്രക്രിയയ്ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. വിദ്യാര്‍ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്ക് ഹൈടെക് ലാബ് പദ്ധതി ഉപകാരപ്പെടുുണ്ടെ് അധ്യാപകരും രക്ഷാകര്‍ത്താക്കളും ഉറപ്പാക്കണമെും മുഖ്യമന്ത്രി കൂ’ിച്ചേര്‍ത്തു. ടാഗോര്‍ തിയേറ്ററില്‍ നട ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹൈടെക് ലാബ് പദ്ധതി നടപ്പാക്കുതോടെ കേരളം ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറുമെ് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്ക് എ സങ്കേതത്തിലേക്കു നാം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ആധുനികസാങ്കേതികവിദ്യ പഠനസ്ഥലത്ത് എത്തിക്കുക സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെ് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുത്. അത് തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ഉപയോഗപ്പെടുത്തുക എത് പ്രധാനമാണെും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് ക്‌ളബ്ബുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, കൂമ്പാറ ഒാം സ്ഥാനവും കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് ഗവ.എച്ച്.എസ്സ് രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കരിപ്പൂര്‍ ഗവ.ഹൈസ്‌കൂള്‍ മൂാം സ്ഥാനവും നേടി.
ബീമാപ്പള്ളി ജിഎച്ച്എസ്സിലെയും ശിശുവിഹാര്‍ സ്‌കൂളിലെയും പ്രഥമാധ്യാപകര്‍ മുഖ്യമന്ത്രിയില്‍നി് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ ഒും രണ്ടും മൂും സ്ഥാനങ്ങള്‍ ലഭിച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിതരണം ചെയ്തു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ, നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് എിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സെക്ര’റി എ. ഷാജഹാന്‍ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് പദ്ധതിയ്ക്കായി കിഫ്ബി 292 കോടി രൂപ അനുവദിച്ചതിനെത്തുടര്‍് 55086 ലാപ്ടോപ്പുകള്‍, യു.എസ്.ബി. സ്പീക്കറുകള്‍, 23170 മള്‍’ിമീഡിയ പ്രൊജക്ടറുകള്‍ എിവയ്ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ മേയില്‍ പൂര്‍ത്തിയായിരുു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ എ’ു മുതല്‍ പന്ത്രുവരെ ക്ലാസുകളുള്ള 4752 സ്‌കൂളുകളിലായി 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയതിന്റെ തുടര്‍ച്ചയായാണ് പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ വരുത്.
പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 82000 പ്രൈമറി അധ്യാപകര്‍ക്ക് അവധിക്കാലത്ത് പ്രത്യേക ഐ.ടി. പരിശീലനം നല്‍കി. 8191 പ്രൈമറി സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യവും ഒരുക്കിയി’ുണ്ട്. ‘സമഗ്ര’ റിസോഴ്സ് പോര്‍’ലിന്റെ ഉപയോഗം പരിശീലനത്തില്‍ അധ്യാപകരെ പരിചയപ്പെടുത്തി. എഡ്യൂടെയിന്‍മെന്റ് രൂപത്തില്‍ വിവിധ വിഷയങ്ങള്‍ ഐ.ടി. ഉപയോഗിച്ച് പഠിക്കാന്‍ കഴിയു കളിപ്പെ’ി (പ്രൈമറി), ഇ@വിദ്യ (അപ്പര്‍ പ്രൈമറി) പാഠപുസ്തകങ്ങള്‍ എല്ലാ കു’ികള്‍ക്കും ലഭ്യമാക്കിയി’ുണ്ട്.