സാക്ഷരതാമിഷൻ പുരാരേഖ വകുപ്പുമായി സഹകരിച്ച് നടത്തിയ പുരാരേഖ സർവെയുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന് പ്രകാശനം ചെയ്തു. പഴയകാലത്തേയും വർത്തമാനകാലത്തേയും അറിവുകൾ സംയോജിപ്പിച്ച് പുതിയ അറിവുകൾ സൃഷ്ടിക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സർവെ നടത്തി കണ്ടെത്തിയ പുരാരേഖകൾ ശാസ്ത്രീയമായി