മനുഷ്യ മനസിനെ ശുദ്ധമാകാൻ സഹായിക്കുന്ന ഉപാധിയാണ് കലയെന്നും സർഗശേഷി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നതിലൂടെ മനുഷ്യൻ ഉദാത്തനാവുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ പറഞ്ഞു.ബൗദ്ധിക ചിന്തയോടൊപ്പം ലാവണ്യബോധം കൂടെ ചേർന്നുണ്ടാകുന്ന ലയമാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും അതിനാലാണ് പൊതു വിദ്യഭ്യാസ രംഗത്ത് സർഗ്ഗശേഷി പ്രകടനത്തിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി  തൃശ്ശൂർ എൻജിനിയറിങ് കോളജിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജില്ലാതല കലാകായിക മത്സരങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം എം കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കോർപറേഷൻ കൗൺസിലർ എ.പ്രസാദ്, ലോട്ടറി തൊഴിലാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  സന്തോഷ് സെൻ, കെ. കെ ഗോപി, പി ആർ ഹരി, ജില്ലാ ഭാഗയക്കുറി ഓഫീസർ എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ.എസ് ഷാഹിദ സ്വാഗതവും അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി .എ ഷാജു നന്ദിയും പറഞ്ഞു.